ജബല്‍ അലിയിയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

Posted on: January 12, 2019 7:15 pm | Last updated: January 12, 2019 at 7:15 pm

ദുബൈ: ജബല്‍ അലിയില്‍ ഫാക്ടറിയുടെ സംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. ഇന്നലെ രാവിലെയായിരുന്നു തീപിടുത്തമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പ്ലാസ്റ്റിക ്ഉത്പന്നങ്ങള്‍ പുനചംക്രമണം നടത്തുന്ന ഫാക്ടറിയുടെ ഗോഡൗണില്‍ രാവിലെ 9.20ഓടെയാണ് തീപിടുത്തം.

ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ മറ്റു സംഭരണകേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള സിവില്‍ ഡിഫന്‍സിന്റെ രക്ഷാപ്രവര്‍ത്തനം വന്‍ അപകടം ഒഴിവാക്കി.
മര ഉരുപ്പടികളും പ്ലാസ്റ്റിക് ബോക്‌സുകളുമാണ് കത്തിനശിച്ചവയിലധികമെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ റാശിദ് അല്‍ മത്‌റൂഷി പറഞ്ഞു. പ്ലാസ്റ്റിക് കത്തിയതിനെ തുടര്‍ന്ന് പരിസരത്തെങ്ങും കനത്ത പുകയായിരുന്നു. വളരെ ദൂരത്ത് നിന്നു പോലും ഇതിന്റെ ദൃശ്യങ്ങള്‍ കാണാനായി.