‘എന്റെ കഥ’ ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകം അണിയറയില്‍

Posted on: January 12, 2019 7:11 pm | Last updated: January 12, 2019 at 7:11 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തന്റെ പുതിയ രചനയെക്കുറിച്ച് വെളിപ്പെടുത്തി. ട്വിറ്ററിലെ തന്റെ ഔദ്യോഗിക പേജിലാണ് ശൈഖ് മുഹമ്മദ് അടുത്ത് വെളിച്ചം കാണാന്‍ പോകുന്ന പുസ്തകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
‘ഖിസ്സ്വതീ’ (എന്റെ കഥ) എന്നപേരിലുള്ള പുസ്തകത്തില്‍, 50 വര്‍ഷത്തില്‍ 50 കഥകള്‍, പൂര്‍ത്തിയാകാത്ത ബയോഡാറ്റ തുടങ്ങിയ അധ്യായങ്ങളുണ്ട്.
അടുത്തുതന്നെ പ്രകാശിതമാകാന്‍ പോകുന്ന പുസ്തകത്തിന്റെ ഏതാനും പേജുകളും ട്വിറ്ററില്‍ തന്റെ അനുവാചകര്‍ക്കായി ശൈഖ് മുഹമ്മദ് പങ്കുവച്ചു.
ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച നിരവധി പുസ്തകങ്ങള്‍ ഇതിനിടെ ശൈഖ് മുഹമ്മദ് എഴുതിയിട്ടുണ്ട്. മലയാളത്തിലുള്‍പെടെ നിരവധി ഭാഷകളില്‍ അവയില്‍ പലതിന്റെയും വിവര്‍ത്തനങ്ങള്‍ ലഭ്യമാണ്.