Connect with us

National

അഴിമതി കേസ് റദ്ദാക്കണമെന്ന അസ്താനയുടെ ഹരജി ഹൈക്കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: തനിക്കെതിരായ അഴിമതി കേസ് റദ്ദാക്കണമെന്ന സി ബി ഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. പത്ത് ആഴ്ചക്കകം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐയോട് കോടതി നിര്‍ദേശിച്ചു. വ്യക്തിവൈരാഗ്യത്താലാണ് അലോക് വര്‍മ തനിക്കെതിരെ കേസെടുത്തതെന്നാണ് അസ്താന കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയാറായില്ല.

കേസില്‍ നിന്ന് ഒഴിവാക്കാന്‍ അസ്താനയും പോലീസ് സൂപ്രണ്ട് ദേവേന്ദ്ര കുമാറും തന്നോട് കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപിച്ച് വ്യവസായി സനാ സതീഷ് ബാബുവാണ് സി ബി ഐക്കു പരാതി നല്‍കിയത്.

Latest