ആരെങ്കിലുമൊക്കെ ജീവിച്ചിരിപ്പുണ്ടാകാം; ഖനിയിലെ രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് സുപ്രീം കോടതി

Posted on: January 11, 2019 8:46 pm | Last updated: January 11, 2019 at 8:46 pm

ന്യൂഡല്‍ഹി: മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് സുപ്രീം കോടതി. ആരെങ്കിലുമൊക്കെ ജീവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നതിനാല്‍ കൂടുതല്‍ വിദഗ്ധമായ ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും മേഘാലയ സര്‍ക്കാറിനോടും കോടതി നിര്‍ദേശിച്ചു.

അനധികൃത ഖനികള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുകയും ഇവിടങ്ങളില്‍ ആളുകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ സര്‍ക്കാര്‍ എവിടെയായിരുന്നുവെന്ന് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ച് ചോദിച്ചു.