ന്യൂഡല്‍ഹി: ശാരദ ചിട്ടിത്തട്ടിപ്പ് കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തെ പ്രധാന പ്രതിയാക്കിയുള്ളതാണ് കുറ്റപത്രം.
2010-2012 കമ്പനിയില്‍ നിന്ന് ഒരുകോടി നാല്‍പതു ലക്ഷം രൂപയോളം നളിനി കൈപ്പറ്റിയതായി കൊല്‍ക്കത്തയിലെ പ്രത്യേക കോടതയിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. കമ്പനി ഉടമ സുദീപ്ത സെന്നുമായി ചേര്‍ന്ന് തട്ടിപ്പ് നടത്താന്‍ നളിനി ഗൂഢാലോചന നടത്തിയതായും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനാണ് നളിനി പണം വാങ്ങിയതെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍.