എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

Posted on: January 11, 2019 7:14 pm | Last updated: January 11, 2019 at 7:14 pm

കൊച്ചി: എറണാകുളം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുല്ല അറിയിച്ചു. പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി.