Connect with us

First Gear

മാരുതി കാറുകള്‍ക്ക് വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മാരുതി – സുസുക്കി കാറുകള്‍ക്ക് വില വര്‍ധിപ്പിച്ചു. വിവിധ മോഡലുകള്‍ക്ക് പതിനായിരം രൂപ വരെ ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ വില വ്യാഴാഴ്ച നിലവില്‍ വരികയും ചെയ്തു. നിര്‍മാണചെലവ് കൂടിയതും രൂപയുടെ വിലത്തകര്‍ച്ചയുമാണ് വിലവര്‍ധനക്ക് കാരണമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഏതെല്ലാം മോഡലുകള്‍ക്കാണ് വില കൂട്ടിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2.53 ലക്ഷം രൂപ എക്‌സ് ഷോറൂംവിലയുള്ള മാരുതി 800 മുതല്‍ 11.45 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള എസ് ക്രോസ് വരെ നിരവധി മോഡലുകള്‍ മാരുതി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

ഹ്യുണ്ടായ്, ടാറ്റ, ഫോര്‍ഡ്, ഹോണ്ട, റെനോള്‍ട്ട്, നിസ്സാന്‍, ടൊയോട്ട, ബിഎംഡബ്ല്യൂ തുടങ്ങിയ കമ്പനികളും വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.

Latest