Connect with us

National

സൈനികര്‍ക്കിടയില്‍ സ്വവര്‍ഗരതി അനുവദിക്കില്ല: കരസേനാ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈനികര്‍ക്കിടയില്‍ സ്വവര്‍ഗരതി അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ന്യൂഡല്‍ഹിയില്‍ വാര്‍ഷിക പത്ര സമ്മേളനത്തില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നമ്മള്‍ ആരും രാജ്യത്തിന്റെ നിയമത്തിന് മുകളിലല്ല. പക്ഷേ ഒരാള്‍ സൈന്യത്തില്‍ ചേരുന്നതോടെ അയാള്‍ നേരത്തെ അനുഭവിച്ചിരുന്ന ചില അവകാശങ്ങളും മുന്‍ഗണനകളും ലഭ്യാമാകണമെന്നില്ല. ചില കാര്യങ്ങള്‍ സൈന്യത്തിന് വ്യത്യസ്തമാണ്. എന്ന് കരുതി സൈന്യം സുപ്രീം കോടതിക്ക് മുകളിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഡല്‍റ്ററി നിയമവിധേയമാക്കിയതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ യാഥാസ്ഥിതികരാണ് എന്നായിരുന്നു കരസേന മേധാവിയുടെ മറുപടി. തങ്ങള്‍ ആധുനികവത്കരിക്കപ്പെട്ടവരോ പാശ്ചാത്യവത്കരിക്കപ്പെട്ടവരോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest