മേപ്പാടിയില്‍ ആശങ്കയുയര്‍ത്തി ഭൂമിക്കടിയില്‍നിന്നും പത നുരഞ്ഞ് പൊന്തുന്നു

Posted on: January 9, 2019 11:09 pm | Last updated: January 9, 2019 at 11:09 pm

മേപ്പാടി: ഭൂമിക്കടിയില്‍ നിന്നും സോപ്പു പത പോലെ നുരഞ്ഞു പൊങ്ങുന്ന അല്‍ഭുത പ്രതിഭാസം. ജനങ്ങളെ അല്‍ഭുതപ്പെടുത്തുന്നതോടൊപ്പം ആശങ്കയും ഉളവാക്കുന്നു.മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍ തേയില എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുടിവെള്ള കിണറിന്ന് സമീപം കഴിഞ്ഞ ദിവസം രാത്രിയില്‍ പതഞ്ഞു പൊങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

പിന്നീട് പതഞ്ഞു പൊങ്ങുന്നത് ശക്തി കൂടി വരികയും പതയുടെ അളവില്‍ ഗണ്യമായ വ്യത്യാസം അനുഭവപ്പെടുകയും ചെയ്ത.നിരവധിയാളുകള്‍ പ്രദേശത്തേക്ക് എത്തുന്നുണ്ട് ഈ അത്ഭുത പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ഭൂമിക്കടിയിലുണ്ടാകുന്ന ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ചുരുളഴിയിയുന്നതിന്നും നാട്ടുകാരുടെ ആശങ്കയും ഭീതിയും കുറയ്ക്കുന്നതിന്നും ഭൗമശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങള്‍ അനിവാര്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.