സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ പാസാക്കി; സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി

Posted on: January 9, 2019 10:58 pm | Last updated: January 10, 2019 at 9:45 am

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സാമ്പ്ത്തിക സംവരണം സംബന്ധിച്ച ബില്‍ രാജ്യസഭ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ഇടത് കക്ഷികളുടെ ആവശ്യം വോട്ടിനിട്ടു തള്ളി. കേന്ദ്ര സര്‍വീസിലും ഉന്നത വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

165 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ ഏഴു പേര്‍ എതിര്‍ത്തു.മുസ്്‌ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്ത് ശതമാനം തൊഴില്‍, വിദ്യാഭ്യാസ സംവരണം വ്യവസ്ഥ ചെയ്യുന്ന 124ാം ഭരണഘടനാ ഭേദഗതിയാണു പാസായത്. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു.രാവിലെ ചര്‍ച്ച ആരംഭിച്ചപ്പോള്‍ വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ഇടത് കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ വോട്ടിനിട്ടു തള്ളുകയായിരുന്നു.