കൊളവല്ലൂരില്‍ വീണ്ടും ആയുധശേഖരം പിടികൂടി

Posted on: January 9, 2019 9:17 pm | Last updated: January 9, 2019 at 9:17 pm

കണ്ണൂര്‍: കണ്ണൂരിലെ കൊളവല്ലൂരില്‍ കഴിഞ്ഞ ദിവസം 20 നാടന്‍ ബോംബുകള്‍ കണ്ടെടുത്തതിന് പിറകെ ഇന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ആയുധ ശേഖരം പിടികൂടി.

മൂന്ന് നാടന്‍ ബോംബുകള്‍, ഒരു സ്റ്റീല്‍ ബോംബ്, രണ്ട് വാളുകള്‍, 18 ഇരുമ്പ് വടികള്‍ എന്നിവയാണ് കണ്ടെടുത്തത്. ഹര്‍ത്താലിന് പിറകെ പോലീസിന് നേരെ ആക്രമണവും വീടുകള്‍ക്ക് നേരെ ബോംബേറും നടന്ന പ്രദേശമാണ് കൊളവല്ലൂര്‍