Connect with us

National

പാക്കിസ്ഥാന്‍ ചാരന്‍ പിടിയില്‍; നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സൈന്യം

Published

|

Last Updated

ഇറ്റാനഗര്‍: പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്നയാള്‍ അരുണാചല്‍ പ്രദേശില്‍ അറസ്റ്റിലായി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അന്‍ജാവില്‍വെച്ചാണ് ഇയാള്‍ സൈന്യത്തിന്റെ പിടിയിലായത്. ഇയാളെ പിന്നീട് പോലീസിന് കൈമാറി. അസമിലെ ടിന്‍സുകിയ ജില്ലയില്‍നിന്നുള്ള നിര്‍മല്‍ റായിയാണ് അറസ്റ്റിലായത്.

കിബിതു, ദിചി എന്നിവിടങ്ങളില്‍ ആര്‍മി പോര്‍ട്ടറായി ജോലി ചെയ്തുവരികയായിരുന്നു നര്‍മലെന്ന് ഡിജിപി.എസ്ബികെ സിംഗ് പറഞ്ഞു. സംശയാസ്പദമായ പെരുമാറ്റത്തെത്തുടര്‍ന്ന് ഒരു മാസത്തോളമായി നിര്‍മല്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയില്‍ പരിശീലനം നേടിയിട്ടുണ്ടെന്നും സൈന്യത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.