നാഗ്പൂരില്‍ ആശുപത്രി കെട്ടിടത്തിന് തീപ്പിടിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Posted on: January 9, 2019 6:56 pm | Last updated: January 9, 2019 at 8:26 pm

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില ആശുപത്രി കെട്ടിടത്തിന് തീപ്പിടിച്ചു. കിങ്‌സ് വേ ആശുപത്രിക്ക് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തം.

ഇതേത്തുടര്‍ന്ന് പ്രദേശമാകെ പുകയില്‍ മൂടി. തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ കെട്ടിടത്തില്‍ കുടുങ്ങിയതായാണ് സൂചന. അഗ്നിശമന സേനയുടെ പത്ത് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന്റെ കാരണമെന്നറിയുന്നു