ശബരിമല: ബി ജെ പി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

Posted on: January 9, 2019 5:56 pm | Last updated: January 9, 2019 at 5:56 pm

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇടപെടണമെന്ന് ബി ജെ പി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായ ബന്ധപ്പെട്ടുണ്ടായ ക്രമസമാധാന തകര്‍ച്ച ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സംഘം രാഷ്ട്രപതിയെ ശ്രദ്ധയില്‍ പെടുത്തി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും കൈമാറി.

സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലാണ് സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. അതേസമയം, കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.