Connect with us

Kerala

ആര്‍ എസ് എസ് കാര്യാലയത്തില്‍ നിന്ന് ആയുധങ്ങളും ഹൈഡ്രജന്‍ പെറോക്‌സൈഡും പിടിച്ചു

Published

|

Last Updated

തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് കാര്യാലയത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. രണ്ട് വാളുകള്‍, വടികള്‍, കല്ലുകള്‍ എന്നിവക്കു പുറമെ ഹൈഡ്രജന്‍ പെറോക്‌സൈഡുമാണ് നെടുമങ്ങാട് മേലാംകോടുള്ള കാര്യാലയത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്.

ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലിനിടെ സ്റ്റേഷനിലേക്കു ബോംബെറിഞ്ഞ പ്രവീണ്‍ കാര്യാലയത്തില്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ആര്‍ എസ് എസ് ജില്ലാ പ്രചാരകായ പ്രവീണ്‍ സംഭവത്തിനു ശേഷം ഒളിവിലാണ്. പ്രവീണ്‍ കാര്യാലയത്തില്‍ താമസിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Latest