യുവതിയുടെ മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ റോഡരികില്‍ കണ്ടെത്തി

Posted on: January 9, 2019 5:02 pm | Last updated: January 9, 2019 at 6:56 pm

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ കോന്റ്‌ലി കനാലിനു സമീപത്തെ റോഡില്‍ യുവതിയുടെ മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒരു ഓട്ടോ യാത്രികനാണ് റോഡരികില്‍ കിടക്കുന്ന പെട്ടി കണ്ടത്. ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസ് പെട്ടി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഗുരുതരമായ നിരവധി പരുക്കുകളേറ്റതിനാല്‍ മുഖം വികൃതമായ നിലയിലാണ്.

യുവതിയുടെ വലതു കൈയില്‍ മോഹിത് എന്ന് എഴുതിയ ടാറ്റൂ മാത്രമാണ് പോലീസിനു ആകെ കിട്ടിയ തെളിവ്. ഈ ഭാഗത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് സംഘം പരിശോധിക്കുന്നുണ്ട്. ന്യൂ അശോക് വിഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി സി പി. പങ്കജ് സിംഗ് അറിയിച്ചു.