അലോക് വര്‍മക്കെതിരായ തുടര്‍ നടപടി: ഉന്നതാധികാര സമിതിയില്‍ ചീഫ് ജസ്റ്റിസ് ഉണ്ടാകില്ല

Posted on: January 9, 2019 3:23 pm | Last updated: January 9, 2019 at 3:23 pm

ന്യൂഡല്‍ഹി: സി ബി ഐയിലെ ആഭ്യന്തര സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുള്ള ഉന്നതാധികാരം സമിതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉണ്ടാകില്ല. ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നതിനാലാണ് സമിതിയുടെ ഭാഗമാകേണ്ടെന്ന് അദ്ദേഹം തീരുമാനമെടുത്തത്. ജസ്റ്റിസ് എ കെ സിക്രിയുടെ പേര് സമിതിയിലേക്ക് അദ്ദേഹം നിര്‍ദേശിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദി, മല്ലികാര്‍ജുന്‍ കാര്‍ഗെ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. അലോക് വര്‍മക്കു നിര്‍ബന്ധിത അവധി നല്‍കിയ നടപടി റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ച സുപ്രീം കോടതി ബഞ്ചില്‍ രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ടിരുന്നു.