ഒറ്റപ്പെട്ട സംഭവങ്ങള്‍ സമരത്തിന്റെ ശോഭ കെടുത്തില്ലെന്ന് കോടിയേരി

Posted on: January 9, 2019 1:56 pm | Last updated: January 9, 2019 at 5:03 pm

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങള്‍ സമരത്തിന്റെ ശോഭ കെടുത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ച് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
ആക്രമണത്തെ അപലപിക്കുന്നു. ആക്രമണത്തെ കുറിച്ച് സംയുക്ത സമരസമിതി അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു.
എത്രത്തോളം അക്രമമുണ്ടായെന്ന് നോക്കിയല്ല സമരങ്ങളുടെ വിജയം തീരുമാനിക്കേണ്ടതെന്നും മറിച്ച് എത്രത്തോളം ജനപിന്തുണയുണ്ടെന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം നേരത്തെ പറഞ്ഞു.

നമുക്ക് എതിരായി നില്‍ക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിക്കണം. സമരമെന്നും സംയുക്ത സമര സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കോടിയേരി പറഞ്ഞു.