Connect with us

National

സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉയര്‍ന്ന ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവണം നല്‍കുന്ന “ഭരണ ഘടന ഭേദഗതി( 124) ബില്ല് 2019 ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുന്‍നിശ്ചയ പ്രകാരം പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്നലെ അവസാനിക്കേണ്ടതായിരുന്നുവെങ്കിവും വിവിധ ബില്ലുകള്‍ പാസാക്കേണ്ടതുണ്ടായതിനാല്‍ രാജ്യസഭ ഇന്നു കൂടി ചേരും. മുത്തലാഖ് ബില്ല്, പൗരത്വ ഭേദഗതി ബില്ല് എന്നിവയും രാജ്യസഭ”ഇന്ന് പരിഗണിക്കും.

ബില്‍ ഇന്നലെ ലോക്‌സഭ പാസ്സാക്കിയിരുന്നു. ലോക്‌സഭയില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷം നേടിയാണ് ബില്‍ പാസായത്. മൂന്നിനെതിരെ എതിരെ 323 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ ചന്ദ് ഗെഹ് ലോത്താണ് ബില്ല് ലോക്—സഭയില്‍ ബില്‍ അവതരിപ്പിച്ചത്. തൊഴിയില്‍ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉയര്‍ന്ന ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

അതേസമയം, ബില്ലിനെ പിന്തുണക്കുന്നവെങ്കിലും ആദ്യം ബില്‍ ജോയിന്റ് പാര്‍ലിമെന്റ് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് അഗം കെ വി തോമസ് ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. തങ്ങള്‍ ബില്ലിനെ എതിര്‍ക്കുന്നതില്ല, പക്ഷേ സര്‍ക്കാറിന്റെ ആത്മാര്‍ഥതയില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതുകൊണ്ട് ബില്‍ ജെ പി സി പരിഗണിനക്ക് വിടണമെന്ന് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ബില്ലിനോട് തമിഴ്‌നാട്ടില്‍ നിന്നുള്ള എ ഐ എ ഡിഎം കെ അംഗം തമ്പിതുരെ വിയോജിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ സംവരണ ബില്ലിന് സാമ്പത്തിക സംവരണ ബില്ലിന്റെ അതേ പ്രധ്യാന്യം നല്‍കാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അഗം സുധീപ് ബന്ദോപാധ്യായ ചോദിച്ചു. സവംരണ ബില്‍ ഒരു വ്യാജ സ്വപ്‌നമാണ്. ബില്‍ നാലര വര്‍ഷമുണ്ടായിട്ടും കൊണ്ടുവരാതെ സര്‍ക്കാറിന് നൂറ് ദിവസം മാത്രം ബാക്കി നില്‍ക്കെ കൊണ്ടു വന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബില്ലിന്റെ തത്വം എതിര്‍ക്കുന്നില്ലെന്ന് സി പി എം അഗം മുഹമ്മദ് സലീം പറഞ്ഞു.

വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അതുകൊണ്ടു തന്നെ ജോയിന്റ് പാര്‍ലിമെന്റ് കമ്മിറ്റിക്കു വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ ഒരു സമരം നടത്തുന്നുണ്ട്. അത് തൊഴിലിന് മിനമം വര്‍ഷിക വരുമാനം 18000 ആക്കണമെന്നാവശ്യപ്പെട്ടാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബില്‍ സഭ അവസാനിക്കുന്ന ഇന്നു തന്നെ കൊണ്ടു വന്നതിനെ എന്‍ സി പി അഗം സുപ്രിയ സുലെയും ചോദ്യം ചെയ്തു. എ എ പി അഗവും എന്‍ഡിഎ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഉപേന്ദ്ര കുശ്‌വഹും ബില്ലിനെ എതിര്‍ത്തു. മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബശീറും എ ഐ എം െഎഎം അംഗം അസദുദ്ദീന്‍ ഉവൈസിയും ബില്ലിനെ എതിക്കുന്നുവെന്ന് വ്യക്തമാക്കി. അബേദ്കറിനെ പരിഹസിക്കുന്ന ബില്ലാണ് ഇതെന്നും കോടതി ബില്ല് റദ്ദാക്കുമെന്നു ഉറപ്പാണെന്നും ഉവൈസി പറഞ്ഞു.

സംവരണം സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നു. സംവരണത്തിലൂടെ ജോലി ലഭിച്ച ഒരാള്‍ പിന്നീട് അയാള്‍ സാമ്പത്തികമായി വളര്‍ന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും.? സാമ്പത്തികം എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വേഷന്‍ ബില്‍ എല്ലാവരുടെയും വികസനമാണ് ( സബ്കാത്ത് സാത്ത് സബ്കാ വികാസ്) ലക്ഷ്യം വെക്കുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റലി പറഞ്ഞു. ശിവസേന അംഗം ബില്ലിനെ പിന്തുണച്ചു. ടിഡിപി അംഗം ജിതേന്ദ്ര റെഢി ബില്ലിനെ പിന്തുണച്ച് സഭയില്‍ സംസാരിച്ചു.

Latest