Connect with us

International

സമാധാന സംഭാഷണം: ഇന്ത്യക്കു നിഷേധാത്മക സമീപനമെന്ന് ഇമ്രാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: സമാധാന സംഭാഷണത്തിന് താന്‍ മുന്‍കൈയെടുത്തിട്ടും ഇന്ത്യ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാന നീക്കങ്ങളില്‍ ഇന്ത്യ ഒരു ചുവട് മാത്രം മുന്നോട്ടു വെക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. പാക്കിസ്ഥാന്‍ രണ്ടു ചുവടു വെക്കാന്‍ തയാറായിരുന്നു. എന്നിട്ടും ഇന്ത്യ മുഖംതിരിച്ചു. ഇന്ത്യ ഭീഷണിപ്പെടുത്തലിന്റെ നയമാണ് സ്വീകരിക്കുന്നത് അതും സമാധാന നടപടികളും ഒരുമിച്ചു പോകില്ല- തുര്‍ക്കി വാര്‍ത്താ ഏജന്‍സി ടി ആര്‍ ടിക്കു നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും യുദ്ധത്തെക്കുറിച്ചു ചിന്തിക്കാനേ പാടില്ല. ആണവശക്തികള്‍ തമ്മില്‍ യുദ്ധം ചെയ്യുന്നത് ആത്മഹത്യക്കു തുല്യമാണ്. പരസ്പര ചര്‍ച്ചകളിലൂടെയാവണം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ടത്. കശ്മീര്‍ ജനതയുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നത് എല്ലാ കാലവും തുടരാന്‍ ഇന്ത്യക്കു കഴിയില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി.

Latest