ഹര്‍ത്താല്‍: ഹൈക്കോടതി ഉത്തരവിനെ ഐസിഎഫ് സ്വാഗതം ചെയ്തു

Posted on: January 8, 2019 2:08 pm | Last updated: January 8, 2019 at 2:08 pm

ദുബൈ: ജനജീവിതം താറുമാറാക്കിയും പൊതുമുതല്‍ നശിപ്പിച്ചും മുന്നേറുന്ന ഹര്‍ത്താലിനെതിരെയുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവിനെ ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു.

ഹര്‍ത്താലിന് ഏഴ് ദിവസംമുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും പൊതുജനത്തിന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്ന രീതിയില്‍ വാഹനഗതാഗത വ്യാപാര തടസം ഉണ്ടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നുമുള്ള നിര്‍ദേശം പാലിക്കാന്‍ ഭരണകൂടവും രാഷ്ട്രീയ കക്ഷികളും മുന്നോട്ടുവരണമെന്നും ഐസിഎഫ് ആവശ്യപ്പെട്ടു.