അലോക് വര്‍മയെ മാറ്റിയ നടപടിയെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി; മാറ്റിയത് സിവിസി റിപ്പോര്‍ട്ട് പ്രകാരമെന്ന്

Posted on: January 8, 2019 1:59 pm | Last updated: January 8, 2019 at 5:29 pm

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ മാറ്റിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. അലോക് വര്‍മയെ മാറ്റിയത് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സിവിസി)റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീം കോടതി തീരുമാനം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ നീക്കിയ കേന്ദ്ര നടപടി റദ്ദാക്കിയ സുപ്രീം കോടതി അലോക് വര്‍മയെ തല്‍സ്ഥാനത്ത് പുനസ്ഥാപിച്ചിരുന്നു.കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അലോക വര്‍മ നല്‍കിയ ഹരജിയിലാണ് ഇന്ന് സുപ്രീം കോടതിയുടെ നിര്‍ണായ ഉത്തരവ്.