Connect with us

Kerala

കൊച്ചിയില്‍ വൃദ്ധ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ ഹോം നഴ്‌സ് കുത്തിക്കൊന്നു

Published

|

Last Updated

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വ്യദ്ധ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ ഹോം നേഴ്‌സ് കുത്തക്കൊന്നു. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറംതോബിയാസ് (35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോം നഴ്‌സ് ലോറന്‍സിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം.

തോബിയാസ് മാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കത്തിയെടുത്ത് കുത്തിയതെന്നും ലോറന്‍സ് പോലീസിനോട് പറഞ്ഞു. തോബിയാസിന്റെ മാതാവ് വിവരമറിയിച്ചതനുസരിച്ച് മകളാണ് സംഭവം പോലീസിലറിയിക്കുന്നത്. ഒരുവര്‍ഷത്തോളമായി തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഇവിടെ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ്. കുത്തിയ ശേഷം വീട്ടില്‍ത്തന്നെയുണ്ടായിരുന്ന ലോറന്‍സിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പലതവണ കഞ്ചാവ് കേസില്‍പ്പെട്ടിട്ടുള്ള തോബിയാസ് പലപ്പോഴും മാതാവിനേയും ലോറന്‍സിനേയും അക്രമിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

Latest