Connect with us

Kerala

സാമ്പത്തിക സംവരണം: പാര്‍ട്ടിയെ തള്ളി വിഎസ്; ബില്ല് പാസാക്കരുതെന്ന്

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട് തള്ളി വിഎസ് അച്യുതാനന്ദന്‍
. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ ബില്ല് പാസാക്കരുതെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബില്ലിന്‍മേല്‍ രാജ്യവ്യാപക ചര്‍ച്ച നടക്കണം. ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ ബിജെപിയുടെ വോട്ട് ബേങ്ക് രാഷ്ട്രീയമാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ സാമ്പത്തിക സംവരണ നീക്കത്തെ ഇന്നലെ സിപിഎം സ്വാഗതം ചെയ്തിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ സംവരണാംശം കുറക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കുന്നത് അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് പാര്‍ട്ടി നയത്തെ തള്ളി വിഎസ് രംഗത്തെത്തിയിരിക്കുന്നത് .