ബിജെപി എംഎല്‍എ ക്ഷേത്രത്തില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പിയും

Posted on: January 8, 2019 10:58 am | Last updated: January 8, 2019 at 2:01 pm

ലക്‌നൗ:യുപിയില്‍ ബിജെപി എംഎല്‍എ ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയില്‍ മദ്യക്കുപ്പിയും വിതരണം ചെയ്തു. ഹാര്‍ദോയിലുള്ള ശ്രാവണ ദേവി ക്ഷേത്രത്തില്‍ പാസി വിഭാഗത്തിന് വേണ്ടി നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിക്കൊപ്പമാണ് മദ്യക്കുപ്പിയും നല്‍കിയത്.

ബിജെപി എംഎല്‍എ നിതിന്‍ അഗര്‍വാളാണ് പരിപാടി സംഘടിപ്പിച്ചത്. ഇദ്ദേഹത്തിന്റെ പിതാവും എസ്പിയില്‍നിന്നും ബിജെപിയിലേക്ക് കൂട് മാറിയ നരേഷ് അഗര്‍വാളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഹര്‍ദോയിയിലെ ബിജെപി ലോക്‌സഭാഗം അന്‍ഷുല്‍ വര്‍മ ഇക്കാര്യം ഉന്നത നേത്ൃത്വത്തെ അറിയിക്കുമെന്നും പ്രതികരിച്ചു