ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഗുജറാത്ത് മുന്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു

Posted on: January 8, 2019 10:04 am | Last updated: January 8, 2019 at 12:18 pm

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജയന്തിലാല്‍ ഭാനുശാലി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെടിയേറ്റ് മരിച്ചു. ഭുജില്‍നിന്ന് അഹമ്മദാബാദിലേക്ക് സായിജി നഗ് രി എക്‌സ്പ്രസില്‍ പോകവെയാണ് കൊലപാതകം.

തിങ്കളാഴ്ച രാത്രി കട്ടാരിയ-സുര്‍ബാരി സ്റ്റേഷനുകള്‍ക്ക് മധ്യേവെച്ചാണ് അജ്ഞാതരായ അക്രമികള്‍ ജയന്തിലാലിനുനേരെ വെടിയുതിര്‍ത്തത്. സൂറത്ത് സ്വദേശിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഭാനുശാലി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.