കൊയിലാണ്ടിയില്‍ സിപിഎം, ബിജെപി നേതാക്കാളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

Posted on: January 8, 2019 9:44 am | Last updated: January 8, 2019 at 10:38 am

കോഴിക്കോട്: ഹര്‍ത്താലിനെത്തുടര്‍ന്നുള്ള അക്രമങ്ങള്‍ അവസാനിക്കുന്നില്ല. കൊയിലാണ്ടിയില്‍ ഇന്ന് പുലര്‍ച്ചെ സിപിഎം, ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പുലര്‍ച്ചെ മൂന്ന് മണിയോടെ സിപിഎം നേതാവും നഗരസഭാ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെ ബോംബേറുണ്ടായി.

ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇതിന് പിന്നാലെ ബിജെപി മണ്ഡലം സെക്രട്ടറി വികെ മുകുന്ദന്റെ വീടിന് നേരെ ബോംബേറുണ്ടായി. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കൊയിലാണ്ടിയില്‍ ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു.