ഹര്‍ത്താല്‍ അഴിഞ്ഞാട്ടം: ബിജെപി നേതാവ് അറസ്റ്റില്‍

Posted on: January 7, 2019 7:34 pm | Last updated: January 7, 2019 at 8:31 pm

തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍ ആണ് അറസ്റ്റിലായത്. അടൂരില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഡി ബൈജുവിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ് എസ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. ഐവര്‍കാല സ്വദേശി സുരജ്, കടമ്പനാട് സ്വദേശി സുമേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഹര്‍ത്താല്‍ ആക്രമണത്തില്‍ സംസ്ഥാനത്ത് ആകെ 6914 പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഭൂരിപക്ഷവും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 954 പേര്‍ റിമാന്‍ഡിലാണ്. അക്രമത്തില്‍ പങ്കെടുത്ത എല്ലാവരും ഉടന്‍ തന്നെ പിടിയിലാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ വ്യക്തമാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലല്ലാതെയും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലും അറസ്റ്റുള്‍പ്പടെ നേരിടേണ്ടി വരും.