Connect with us

Kerala

സിബിഎസ്ഇ പരീക്ഷ വെള്ളിയാഴ്ചയിലെ സമയമാറ്റം പരിഗണിക്കും: കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍

Published

|

Last Updated

വിദ്യാഭ്യാസ രംഗത്തെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേകര്‍ക്ക് ഐഎഎംഇ പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ നിവേദനം നല്‍കുന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ സമയം വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥനയെ ബാധിക്കാത്ത തരത്തില്‍ പുന:ക്രമീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വെള്ളിയാഴ്ച പ്രാര്‍ഥന നഷ്ടപ്പെടാത്ത വിധം പരീക്ഷാസമയം പുനക്രമീകരിക്കുക, പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാ ഫലപ്രഖ്യാപനം നേരെത്തെയാക്കുക, അഫിലിയേഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര മന്ത്രിയെ പാര്‍ലിമെന്റില്‍ സന്ദര്‍ശിച്ച ഐഎഎംഇ പ്രതിനിധി സംഘത്തെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരീക്ഷാ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ ബോര്‍ഡുമായി ആലോചിച്ച് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യസഭാംഗം ഹുസൈന്‍ ദല്‍വായി, ഐഎഎംഇ സെക്രട്ടേറിയറ്റ് അംഗം കെ.എം അബ്ദുല്‍ ഖാദിര്‍, ഇന്തോഅറബ് മിഷന്‍ സിക്രട്ടറി അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

---- facebook comment plugin here -----

Latest