കല്യാണ്‍ ജ്വല്ലറിയുടെ 98 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ തട്ടിക്കൊണ്ടുപോയതായി പരാതി

Posted on: January 7, 2019 5:22 pm | Last updated: January 7, 2019 at 5:22 pm

വാളയാര്‍: കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന്റെ 98.05 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി കമ്പനി പോലീസില്‍ പരാതി നല്‍കി. തൃശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കു കൊണ്ടുപോയ ആഭരണങ്ങളാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ആഭരണങ്ങള്‍ കൊണ്ടുപോയ രണ്ടു വാഹനങ്ങള്‍ വാളയാര്‍ അതിര്‍ത്തിക്കു സമീപത്തെ ചാവടിയില്‍ വച്ച് തടഞ്ഞ സംഘം ഡ്രൈവര്‍മാരെ പുറത്താക്കിയ ശേഷം വാഹനങ്ങളുമായി കടക്കുകയായിരുന്നുവെന്ന് പറയുന്നു. പാലക്കാട്, ചാവടി പോലീസ് സ്‌റ്റേഷനുകളിലാണ് പരാതി നല്‍കിയിട്ടുള്ളത്.