വിശപ്പടക്കാന്‍ കഴിച്ചത് കീടനാശിനി; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

Posted on: January 7, 2019 4:21 pm | Last updated: January 7, 2019 at 7:56 pm

ഭോപാല്‍: വിശപ്പടക്കാന്‍ കീടനാശിനി കഴിച്ച കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ രത്‌ല ജില്ലയിലാണ് സംഭവമുണ്ടായത്. ആദിവാസി വിഭാഗത്തില്‍ പെട്ട കുഞ്ഞാണ് കീടനാശിനി കഴിച്ചത്. കഴിഞ്ഞ മാസം 31നു നടന്ന സംഭവത്തെ കുറിച്ച് ഇപ്പോഴാണ് പുറലോകം അറിയുന്നത്.

കുടുംബത്തിലെ ദാരിദ്ര്യവും ഭക്ഷണ വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കാത്തതുമെല്ലാം വ്യക്തമാക്കിയിട്ടും കുടുംബത്തിന് റേഷന്‍ കടയില്‍ നിന്ന് ഗോതമ്പ് നല്‍കാന്‍ തയാറായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.