ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണം: ഹൈക്കോടതി

Posted on: January 7, 2019 2:47 pm | Last updated: January 7, 2019 at 6:40 pm

കൊച്ചി: ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണമെന്ന് ഹൈക്കോടതി. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താലുകള്‍ തുടര്‍ക്കഥയാകുന്നതെന്നും കോടതി പറഞ്ഞു. ഉടന്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് അനുവദിക്കാനാകില്ലെന്നും ഹര്‍ത്താലിന് ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹര്‍ത്താലിനെതിരായ രണ്ട് ഹരജികളിലാണ് ഇടക്കാല ഉത്തരവ്. ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് രാവിലെ കോടതി നിരീക്ഷിച്ചിരുന്നു. ഗൗരവമായ വിഷയമാണിതെന്നും അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.