സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്

Posted on: January 7, 2019 12:45 pm | Last updated: January 7, 2019 at 1:13 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഗ്രാമിന് പത്ത് രൂപയുടെ കുറവ്. ഇതോടെ പവന് 80 രൂപ കൂറഞ്ഞ് 23,560 രൂപയായി. 23,640 രൂപയായിരുന്നു ജനുവരി അഞ്ചിലെ സ്വര്‍ണ നിരക്ക്.

ജനുവരി നാലിനാണ് സ്വര്‍ണത്തിന് ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 23,800 രൂപയായിരുന്നു പവന് വില. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയോടെ പവന് 23,440 രൂപയായിരുന്നു നിരക്ക്.