വീണ്ടും കോപ്പിയടി വിവാദത്തില്‍പ്പെട്ട് ദീപാ നിശാന്ത്; ഇത്തവണ ഫേസ്ബുക്ക് ബയോ

Posted on: January 7, 2019 11:17 am | Last updated: January 7, 2019 at 1:21 pm

തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍പ്പെട്ട കേരള വര്‍മ്മ കോളജില അധ്യാപിക ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി വിവാദം. ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് ഇത്തവണ ദീപക്കെതിരെ ഉയര്‍ന്ന ആരോപണം. ആരോപണത്തെത്തുടര്‍ന്ന് ഫേസ്ബുക്ക് ബയോ ദീപാ നിശാന്ത് നീക്കി.

കേരള വര്‍മ്മ കോളജിലെത്തന്നെ പൂര്‍വ്വ വിദ്യാര്‍ഥിനിയായ സംഗീത സുഷമാ സുബ്രഹ്മണ്യനാണ് ദീപാ നിശാന്തിനെതിരെ ആരോപണമുന്നയിച്ചത്. കേരള വര്‍മ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. എന്നാല്‍ കടപ്പാട് വെക്കാതെയാണ് ബയോ നല്‍കിയത്. ഇതിനെതിരെയാണ് ആരോപണമുയര്‍ന്നതും ദീപാ നിശാന്ത് ബയോ മാറ്റിയത്. യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായയാളാണ് ദീപാ നിശാന്ത്.