ഹജ്ജ് വിമാന യാത്രയയപ്പും ക്യാമ്പും കരിപ്പൂരിലാക്കണം: ഐ സി എഫ്

Posted on: January 7, 2019 10:48 am | Last updated: January 7, 2019 at 10:48 am

ദുബൈ: കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പുനസ്ഥാപിച്ച സാഹചര്യത്തിൽ ഈ വർഷം മുതലുള്ള  ഹജ്ജ് വിമാന യാത്രയയപ്പ് ചടങ്ങും ഹജ്ജ് ക്യാമ്പും കരിപ്പൂരിലാക്കണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. നേരത്തെ വര്ഷങ്ങളായി കരിപ്പൂരിൽ സുഗമമായി നടന്നുവന്നിരുന്ന ഹജ്ജ് ക്യാമ്പ് നാല് വർഷമായി കൊച്ചിയിലേക്ക് മാറ്റിയിട്ട്. ഇത് ഹാജിമാർക്ക് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ വർഷത്തെ ഹജ്ജ് അപേക്ഷകരിൽ 82.67 ശതമാനം പേരും യാത്രക്ക് കരിപ്പൂർ വിമാനത്താവളം തിരഞ്ഞെടുത്തവരാണ്. പ്രവാസികളിൽ 90 ശതമാനം അപേക്ഷകരും കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരാണ്.  കുറഞ്ഞ ദിവസം മാത്രം ലീവ് ലഭിക്കുന്ന പ്രവാസികൾക്ക്  ഹജ്ജ് കർമങ്ങൾ നിർവഹിച്ചു നേരത്തെ മടങ്ങേണ്ടതുണ്ട്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ ഹജ്ജ് യാത്രാ ചടങ്ങുകൾ കരിപ്പൂരിലാക്കണം.

വർഷങ്ങൾക്കു ശേഷം കരിപ്പൂരിന് എംബാർക്കേഷൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷം കൂടിയായിരിക്കും കരിപ്പൂരിലെ ചടങ്ങുകളെന്നും ഐ സി എഫ് അഭിപ്രായപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും സംഘടന കത്തയച്ചു.

അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പകര അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ കരീം ഹാജി വടകര, നിസാര്‍ സഖാഫി വയനാട്, അലവി സഖാഫി തെഞ്ചേരി, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം,  ശരീഫ് കാരശ്ശേരി,  മുജീബുര്‍റഹ്മാന്‍ എ ആര്‍ നഗര്‍ സംബന്ധിച്ചു.