ഭാര്യയുടെ എഫ്ബി പേജില്‍ മോശം കമന്റിട്ടു ; മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവാവിനെ പൊതിരെ തല്ലി- വീഡിയോ

Posted on: January 7, 2019 10:21 am | Last updated: January 7, 2019 at 12:40 pm

കൊല്‍ക്കത്ത: ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ മോശം കമന്റിട്ട യുവാവിനെ ഐഎഎസ് ഉദ്യോഗസ്ഥന്‍ പോലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദിക്കുന്ന വീഡിയോ പുറത്ത്. ബംഗാള്‍ അലിപുര്‍ദാറിലെ കലക്ടര്‍ നിഖില്‍ നിര്‍മല്‍ ആണ് നിയമം കൈയിലെടുത്ത് യുവാവിനെ പൊതിരെ തല്ലിയത്. മലയാളിയായ നിഖില്‍ ഭാര്യയുടെ മുന്നില്‍ വെച്ചാണ് യുവാവിനെ മര്‍ദിച്ചത്.

ഫലാകട പോലീസ് സ്‌റ്റേഷനില്‍ വെച്ച് യുവാവിനെ മര്‍ദിക്കുമ്പോള്‍ എസ്‌ഐ സൗമ്യജിത്തും സാക്ഷിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മലിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മോശം കമന്റിട്ട യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവ രുത്തി മര്‍ദിക്കുകയായിരുന്നു. ബെറ്റര്‍ ഇന്ത്യ തിരഞ്ഞെടുത്ത രാജ്യത്തെ മികച്ച പത്ത് ഐഎഎസ് ഓഫീസര്‍ മാരിലൊരാളാണ് നിഖില്‍