Connect with us

National

ചരിത്രം പിറന്നു; ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ

Published

|

Last Updated

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചരിത്രം രചിച്ച് ഇന്ത്യന്‍ പട. സിഡ്‌നിയില്‍ അഞ്ചാം ദിനവും മഴയെടുത്തതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പരമ്പര2-1ന് ഇന്ത്യ സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് നേടി.

ചേതേശ്വര്‍ പൂജാര(193) ഋഷഭ് പന്ത് (159) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓസ്‌ട്രേലിയ 300 റണ്‍സിന് എല്ലാവരും പുറത്തായി. ഫോളോഓണ്‍ ചെയ്ത ശേഷം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് എന്ന നിലയില്‍ നില്‍ക്കെ മഴയും വെളിച്ചക്കുറവും വിലങ്ങുതടിയാവുകയായിരുന്നു. നാലാം ദിവസം ആദ്യത്തേയും അവസാനത്തേയും സെഷന്‍ മഴയെടുത്തപ്പോള്‍ അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാനായില്ല. ഇതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ഇന്ത്യയുടെ 622 നെതിരെ ആദ്യ ഇന്നിങിസില്‍ ഓസീസ് 300ന് പുറത്താവുകയായിരുന്നു. 322 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ നേടിയത്.