കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Posted on: January 7, 2019 9:45 am | Last updated: January 7, 2019 at 11:21 am

കൊയിലാണ്ടി: സംസ്ഥാനത്ത് ഹര്‍ത്താലില്‍ തുടങ്ങിയ അക്രമപരമ്പരകള്‍ക്ക് അവസാനമായില്ല. കൊയിലാണ്ടി വിയൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞു.

കൊയിലേരി അതുലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രിയോടെയുണ്ടായ ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആളപായമില്ല.