Connect with us

Kerala

ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഹരിപ്പാട് മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. നെടുമങ്ങാട് കരകുളം മുല്ലശേരി ജംഗ്ഷനില്‍ ശാന്തി സരോവരത്തില്‍ വരപ്രസാദ്(25)ആണ് മരിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി പര്‍വീണി(30)ന് പരുക്കേറ്റു.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ദേശീയ പാതയില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കാറിനിടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്.

Latest