പെന്റഗണ്‍ ചീഫ് ഓഫ് സ്റ്റാഫ് കെവിന്‍ സ്വീനി രാജിവച്ചു

Posted on: January 6, 2019 10:45 pm | Last updated: January 6, 2019 at 10:45 pm

വാഷിംഗ്ടണ്‍: യു എസ് പ്രതിരോധ വകുപ്പിലെ (പെന്റഗണ്‍) ചീഫ് ഓഫ് സ്റ്റാഫ് കെവിന്‍ സ്വീനി രാജിവച്ചു. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വിരമിച്ച് ഒരുമാസം മാത്രം പിന്നിടുമ്പോഴാണ് വകുപ്പില്‍ നിന്ന് ചീഫ് ഓഫ് സ്റ്റാഫ് സ്വയം ഒഴിവായത്. ഡെപ്യൂട്ടി പ്രതിരോധ് സെക്രട്ടറി പാട്രിക് ഷനാഹന്‍ ആണ് നിലവില്‍ പ്രതിരോധ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.

‘പെന്റഗണിലെ രണ്ടു വര്‍ഷത്തെ സേവനം മതിയാക്കുകയാണ്. സ്വകാര്യ മേഖലയിലേക്കു മടങ്ങാനുള്ള ശരിയായ സമയം ഇതാണെന്നു ഞാന്‍ കരുതുന്നു.’ -സ്വീനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഈയാഴ്ചയുടെ തുടക്കത്തില്‍ പെന്റഗണ്‍ വക്താവ് ഡാന വൈറ്റ് തത്സ്ഥാനം രാജിവച്ചിരുന്നു.