നെടുമങ്ങാട് ബിജെപിക്കാര്‍ പോലീസ് വാഹനം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted on: January 6, 2019 9:17 pm | Last updated: January 6, 2019 at 10:18 pm

തിരുവനന്തപുരം: നെടുമങ്ങാട് എസ്‌ഐ സുനിലിനെ പോലീസ് വാഹനം വളഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹര്‍ത്താല്‍ ദിനത്തില്‍ ആനാട് വെച്ചാണ് അക്രമിസംഘം എസ്‌ഐയെ ആക്രമിച്ചത്.

സ്വകാര്യ സ്ഥാപനം അടപ്പിക്കുന്നത് സംബന്ധിച്ച സംഘര്‍ഷത്തെത്തുടര്‍ന്നാണ് പോലീസ് സംഘം ഇവിടെയെത്തിയത്. സംഭവസ്ഥലത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ ഒരാളെ അക്രമി സംഘം മോചിപ്പിച്ചിരുന്നു. എസ്‌ഐയെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.