ഒഡീഷ നടി നിഖിത നിര്യാതയായി; അസ്വാഭാവിക മരണത്തിന് കേസ്

Posted on: January 6, 2019 9:02 pm | Last updated: January 6, 2019 at 9:02 pm

കട്ടക്ക്: വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ നടി ലക്ഷ്മിപ്രിയ ബെഹ്‌റ എന്ന നിഖിത (32) നിര്യാതയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. വീഴ്ചയില്‍ നിഖിതയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നഗരത്തിലെ മഹാനദി വിഹാറിലുള്ള പിതാവിന്റെ വീട്ടില്‍ വച്ചായിരുന്നു അപകടം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ടെലിവിഷന്‍ സീരിയലുകളിലെ സജീവ സാന്നിധ്യമായിരുന്നു നിഖിത. അഭിനേതാവ് ലിപന്‍ ആണ് ഭര്‍ത്താവ്. നാലു വയസുള്ള മകനുണ്ട്.