ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ല: സിഐടിയു

Posted on: January 6, 2019 8:01 pm | Last updated: January 6, 2019 at 8:01 pm

തിരുവനന്തപുരം: ജനുവരി എട്ട് , ഒന്‍പത് തിയ്യതികളിലായി നടക്കുന്ന ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പാല്‍, ആശുപത്രികള്‍,ടൂറിസം മേഖലകളേയും പണിമുടക്കില്‍നിന്നും ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. അതേ സമയം ട്രെയിനുകള്‍ പിക്കറ്റ് ചെയ്യും.

ദേശീയ പണിമുടക്കിന്റെ ഭാഗമായി ഒരു കടകളും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും പണിമുടക്ക് ഹര്‍ത്താലാകില്ലെന്നും എളമരം കരീം ശനിയാഴ്ച പറഞ്ഞിരുന്നു.