ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ സമിതികള്‍ പ്രഖ്യാപിച്ച് ബി ജെ പി

Posted on: January 6, 2019 8:00 pm | Last updated: January 6, 2019 at 8:00 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് ബി ജെ പി അണിയറ നീക്കങ്ങള്‍ ആരംഭിച്ചു. പ്രചാരണ സമിതികള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 16 സമിതികള്‍ക്കു രൂപം കൊടുത്ത വിവരം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് പുറത്തുവിട്ടു. കേന്ദ്ര മന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തിയാണ് സമിതികള്‍ രൂപവത്കരിച്ചിട്ടുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രകടന പത്രിക സമിതിയുടെ അധ്യക്ഷന്‍. 20 പേരടങ്ങുന്ന ഈ സമിതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ഉണ്ടെന്നാണ് അറിയുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പ്രചാരണ സമിതിയുടെ തലവന്‍. പ്രതിരോധ മന്ത്രി, നിര്‍മല സീതാരാമന്‍, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, ന്യൂനപക്ഷ ക്ഷേമ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയ പ്രമുഖര്‍ പ്രചാരണ സമിതിയിലുണ്ട്.