ഇന്ത്യക്കാര്‍ കളി കാണാനെത്തണം, അവര്‍ പന്ത്രണ്ടാമന്‍മാര്‍- പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍

Posted on: January 6, 2019 7:23 pm | Last updated: January 6, 2019 at 7:23 pm

ദുബൈ: ഏഷ്യകപ്പില്‍ ഇന്ത്യയെ പിന്തുണക്കാന്‍ ധാരാളം ആളുകള്‍ ഗ്യാലറിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. അബുദാബിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുദാബി അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. തായ്ലന്‍ഡ് ആണ് എതിരാളികള്‍.

യു എ ഇ യില്‍ 30 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ഞങ്ങളെ പിന്തുണക്കാന്‍ അവരോട് അഭ്യര്‍ഥിക്കുകയാണ്. ധാരാളമായി അവര്‍ എത്തുകയാണെങ്കില്‍ അവര്‍ ടീമിലെ പന്ത്രണ്ടാമന്‍മാരാകും. എന്റെ കുട്ടികള്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. -സ്റ്റീഫന്‍ പറഞ്ഞു. ചെറുപ്പക്കാരുടെ നിരയുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. രണ്ടാം മത്സരത്തില്‍ വ്യാഴം രാത്രി എട്ടിന് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ആതിഥേയരുമായി കൊമ്പു കോര്‍ക്കും. 25 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.