മാതാവിനെ വെട്ടിക്കൊന്ന് രക്തം കുടിച്ചു നരബലി ; മകന്‍ ഒളിവില്‍

Posted on: January 6, 2019 7:01 pm | Last updated: January 6, 2019 at 8:39 pm

റായ്പുര്‍: ദുര്‍മന്ത്രവാദിയായ മകന്‍ മാതാവിനെ നരബലി കൊടുത്ത് രക്തം കുടിച്ചു. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ പുതുവര്‍ഷത്തലേന്നാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര സംഭവം അരങ്ങേറിയത്. ദിലീ്പ് യാദവ് എന്നയാളാണ് മാതാവ് സുമരിയയ(50) കൊലപ്പെടുത്തി രക്തം കുടിച്ചത്. സംഭവത്തിന് ദ്ൃക്‌സാക്ഷിയായ അയല്‍ക്കാരിയാണ് കൊലപാതകം പോലീസിനെ അറിയിക്കുന്നത്. പോലീസ് എത്തുമ്പോഴേക്കും ദിലീപ് യാദവ് മാതാവിന്റെ മൃതദേഹം വെട്ടിനുറുക്കി കത്തിച്ചിരുന്നു.

ദുര്‍മന്ത്രവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദിലീപ് യാദവ് എപ്പോഴും നരബലിയെക്കുറിച്ച് പറയുമായിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പിതാവിന്റേയും സഹോദരന്റേയും മരണത്തില്‍ ഇയാള്‍ എപ്പോഴും മാതാവിനെ കുറ്റപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയാണ് സംഭവത്തിന് ദൃക്‌സാക്ഷിയായ സമീറന്‍ യാദവ് എന്ന സ്ത്രീ പോലീസ് സ്‌റ്റേഷനിലെത്തി കൊലപാതകം സംബന്ധിച്ച വിവരം നല്‍കുന്നത്. അയല്‍ക്കാരിയായ സുമരിയയുടെ വീട്ടില്‍ പതിവ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇവര്‍ കൊലപാതകത്തിന് ദക്‌സാക്ഷിയാകുന്നത്. വീട്ടിലേക്ക് കടന്ന ഇവര്‍ ദിലീപ് യാദവ് മാതാവിനെ കോടാലി കൊണ്ട് തലയിലും കഴുത്തിലും നെഞ്ചിലും വെട്ടുന്നതാണ് കണ്ടത്. പ്രാണവേദനയില്‍ സുമരിയ പിടയുമ്പോള്‍ മകന്‍ രക്തം കുടിക്കുകയായിരുന്നു. സംഭവം കണ്ട സമീറനു ഭയത്താല്‍ മിണ്ടാനായില്ല. മൃതദേഹം വെട്ടിനുറുക്കി കത്തിക്കുകയും ചെയ്തു മകന്‍. സംഭവ നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സമീറനു പോലീസിലെത്തി വിവരമറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകളും എല്ലിന്‍ കഷ്ണങ്ങളും കണ്ടെടുത്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ദിലീപ് യാദവിനായി പോലീസ് തിര്ച്ചില്‍ ആരംഭിച്ചിട്ടുണ്ട്.