ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് പഞ്ചാബ് എം എല്‍ എ

Posted on: January 6, 2019 5:36 pm | Last updated: January 6, 2019 at 5:36 pm

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കു തലവേദന സൃഷ്ടിച്ച് വീണ്ടും രാജി. പഞ്ചാബ് എം എല്‍ എ. സുഖ്പാല്‍ ഖൈരയാണ് രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന് അയച്ചുകൊടുത്തത്. അടുത്തിടെ മുതിര്‍ന്ന നേതാവ് എച്ച് എസ് ഫൂല്‍കയും എ എ പിയില്‍ നിന്ന് രാജിവെച്ചിരുന്നു.

നേരത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ആദര്‍ശത്തില്‍ നിന്നും പ്രത്യയശാസ്ത്രത്തില്‍ നിന്നും എ എ പി വ്യതിചലിച്ചതായി സുഖ്പാല്‍ പറഞ്ഞു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ നിരന്തരമായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് സുഖ്പാലിനെ കഴിഞ്ഞ നവംബറില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി മൂന്നു മാസമാകാറയതോടെ പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.