മധ്യകേരളത്തിലും വയനാട്ടിലും ശൈത്യം കനക്കും; തണുപ്പിന് ഇന്ന് അല്‍പം ശമനം

Posted on: January 6, 2019 3:40 pm | Last updated: January 6, 2019 at 5:17 pm

കോഴിക്കോട്: കേരളത്തില്‍ മിക്ക ജില്ലകളിലും തുടരുന്ന ശൈത്യം അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. എന്നാല്‍ വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രാത്രികാല താപനില വീണ്ടും കുറയുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ കേരളവെതര്‍.ഇന്‍ വ്യക്തമാക്കുന്നു. മേല്‍ പറഞ്ഞ ജില്ലകളില്‍ സാധാരണയില്‍ നിന്ന് 4.3 ഡിഗ്രി വരെ താപനില കുറയാനിടയുണ്ടെന്നാണ് നിഗമനം.

ഹൈറേഞ്ച് മേഖലകളില്‍ തണുപ്പ് 10 ഡിഗ്രിയില്‍ താഴെയെത്തും. എറണാകുളത്ത് 4.4 ഡിഗ്രി, കോഴിക്കോട് 2. 2, തിരുവനന്തപുരം 1.9 ഡിഗ്രി എന്നിങ്ങനെ താപനിലയില്‍ കുറവ് രേഖപ്പെടുത്തി.

ഉത്തരേന്ത്യയിലെ ശൈത്യക്കാറ്റും ജെറ്റ് സ്ട്രീം എന്ന കാലികവാതവുമാണ് കേരളത്തിലെ ശൈത്യത്തിന് കാരണം.