പേരാമ്പ്ര ജുമുഅ മസ്ജിദ് നേരെ കല്ലേറ്: സിപിഎം നേതാവ് റിമാന്‍ഡില്‍

Posted on: January 6, 2019 3:12 pm | Last updated: January 6, 2019 at 3:12 pm

കോഴിക്കോട്: പേരാമ്പ്രയില്‍ ജുമുഅ മസ്ജിദിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ സിപിഎം നേതാവ് റിമാന്‍ഡില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ നേതാവുമായ ചെറുവണ്ണൂര്‍ പന്നിമുക്ക് മാടമുള്ള മാണിക്കോത്ത് അതുല്‍ ദാസി(23)നെയാണ് റിമാന്‍ഡ് ചെയ്തത്.

മതസ്പര്‍ധയുണ്ടാക്കന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തി പേരാമ്പ്ര എസ്‌ഐ ടിപി ദിനേശ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ദിവസം വൈകീട്ടാണ് സംഭവമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ജുമുഅ മസ്ജിദിന് നേരെ കല്ലേറുണ്ടായത്. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഗ്ലാസുകളും കല്ലേറില്‍ തകര്‍ന്നിരുന്നു. രാഷ്ട്രീയ സംഘട്ടനത്തെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.