പിണറായി ആദര്‍ശധീരന്‍; തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേണം: സത്യരാജ്

Posted on: January 6, 2019 10:46 am | Last updated: January 6, 2019 at 3:34 pm

കൊച്ചി: പിണറായി വിജയന്‍ മികച്ച രാഷ്ട്രീയക്കാരനും ആദര്‍ശധീരനുമാണെന്ന് നടന്‍ സത്യരാജ്. കേരളത്തിലേതുപോലെ തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തമിഴ്‌നാട്ടില്‍ സാധാരണമാണ് എന്നാല്‍ ഇത്തരക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരമാത്രമാണ്. ജനങ്ങളെ സേവിക്കുന്നതില്‍ ഇവര്‍ക്ക് താത്പര്യമില്ല. ഇനി ഇത് തമിഴ്‌നാട്ടില്‍ നടക്കില്ല. നാല്‍പ്പത്തിയൊന്ന് വര്‍ഷമായി സിനിമയിലണ്ടെങ്കിലും തനിക്കിതുവരെ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും സത്യരാജ് പറഞ്ഞു.